ജില്ലാ സ്ക്വാഷ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

IMG_20230109_223325_(1200_x_628_pixel)

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളായി പാളയം സ്ക്വാഷ് സെന്ററിൽ നടന്നു വന്ന തിരുവനന്തപുരം ജില്ലാ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ മുൻ വർഷത്തെ വനിതാവിഭാഗം സംസ്ഥാന ചാമ്പ്യൻ നീരജ ബി, ഫർഹാന സജീറിൽ നിന്നും കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും 11-9, 7-11, 11-8, 11-9 ന് ഇത്തവണയും ചാമ്പ്യനായി. അതേസമയം, അണ്ടർ – 19 (പെൺകുട്ടികൾ) വിഭാഗത്തിൽ നിലവിലെ സംസ്ഥാന ചാമ്പ്യനായ നികിത ബിയെ (സെന്റ് മേരീസ് സ്കൂൾ, പട്ടം) അട്ടിമറിച്ച് സുഭദ്ര കെ. സോണി (ദി സ്കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡ്, ആക്കുളം) 11-9, 11-8, 8-11, 9-11, 11-9 ന് ചാമ്പ്യനായി.

അണ്ടർ-13 പെൺകുട്ടികൾ വിഭാഗത്തിൽ വൈഷ്ണവി കൃഷ്ണ 8-11, 11- 4, 11-4, 11-8 ന് അദിതി ദീപക്കിനേയും പുരുഷ വിഭാഗം ഫൈനലിൽ മാർ ഇവാനിയോസിലെ അതുൽ എ.എസ്. യൂണിവേഴ്സിറ്റി കോളേജിലെ ആലോക് എസ്. ബിജു വിനെ 11-5, 11-9, 11-8 നും ആൺകുട്ടിക ൾ അണ്ടർ-19 വിഭാഗത്തിൽ ഗൗതം ആർ. ദാസ് (സെന്റ് മേരീസ് റെസിഡെൻഷ്യൽ സ്കൂൾ, പൂജപ്പുര) 11-8, 8-11, 11-8, 11-13 , 11-5 ന് നിലവിലെ ചാമ്പ്യൻ ആൽഫീൻ നസ്റേത്തിനേയും അണ്ടർ-17 വിഭാഗത്തിൽ റയാൻ ഓഹിയോ ഓംകാർ വിനോദിനെ 11-8, 11- 6, 11-13, 4-11, 11-5 നും അണ്ടർ-13 വിഭാഗത്തിൽ കാർത്തികേയൻ എം. ആർ, അക്ഷിത് നാരായണിനെ 11-2, 5-11 11-4, 11-6നും തോൽപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular