Search
Close this search box.

ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം; നിർദ്ദേശങ്ങൾ അറിയിക്കാം

IMG_20230120_114223_(1200_x_628_pixel)

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍. സുരേഷ്കുമാര്‍, ജോയിന്‍റ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്‍ററി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.hsebatchreorganisation2023@gmail.com എന്ന ഇ -മെയിലിലും അയക്കാവുന്നതാണ്. മേഖലാ ഉപ ‍ഡയറക്ടർമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകള്‍ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. പ്രാദേശികമായ ആവശ്യകതകള്‍ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തുന്നതായിരിക്കും. അത് സംബന്ധമായ അറിയിപ്പ് പിന്നീട് നൽകുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!