നെടുമങ്ങാട്: നെടുമങ്ങാട്ട് പ്ളസ് ടു വിദ്യാർഥിനിയെ ശൈശവ വിവാഹം നടത്തിയതില്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ്. ഡിസംബര്‍ 18 നായിരുന്നു വിവാഹം. പീഡനക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാർഗം എന്ന നിലയിലാണ് കുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ്, പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് അല്‍ അമീര്‍, വിവാഹം നടത്തിക്കൊടുത്ത ഉസ്താദ് അന്‍വര്‍ സാദത്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.