ഹിന്ദ്ലാബ്സ് വെട്ടുകാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു

IMG_20230125_170651_(1200_x_628_pixel)

 

തിരുവനന്തപുരം : ഹിന്ദ്ലാബ്സിന്‍റെ പുതിയ ക്ലിനിക്കല്‍ ലബോറട്ടറിയുടെ പ്രവര്‍ത്തനം വെട്ടുകാട് ആരംഭിച്ചു. വെട്ടുകാട് പള്ളി   വികാരി. റവ .ഡോ . ജോര്‍ജ് .ജെ. ഗോമസ്  ഉദ്ഘാടനം നിര്‍വഹിച്ചു, ഡോ. രാജ്മോഹന്‍ (ഡിജിഎം, മെഡിക്കല്‍ ലാബ് പ്രോജക്ട്സ്) ചടങ്ങില്‍ പങ്കെടുത്തു. ശംഖുമുഖം, വലിയതുറ, വേളി, കൊച്ചുവേളി, ചാക്ക, കണ്ണന്തുറ തുടങ്ങിയ സ്ഥലങ്ങളിലെ പ്രേദേശവാസികള്‍ക് പുതിയ ലാബ് പ്രയോജനം ചെയ്യും  .കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ ഡയഗ്നോസ്റ്റിക് ശൃംഖലയാണ് ഹിന്ദ്ലാബ്സ്. എല്ലാവിധ രക്തപരിശോധനകളും 20% മുതല്‍ 60% വരെ ഇളവിലാണ് നല്‍കി വരുന്നത്. വെട്ടുകാടിന് പുറമെ ബാലരാമപുരം, പാപ്പനംകോട്, കവടിയാര്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, പുലയനാര്‍കോട്ട, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, തിരുമല, പേയാട്, മണക്കാട് എന്നിവിടങ്ങളിലും ഹിന്ദ്ലാബ്സ് കളക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് സ്പെഷ്യാലിറ്റി ക്ലിനിക്, എസ്.എ.ടി ആശുപത്രിയില്‍ ഹിന്ദ്ലാബ്സ് എംആര്‍ഐ സ്കാന്‍ സെന്‍ററും, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സി.റ്റി സ്കാനും പ്രവര്‍ത്തിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!