തിരുവനനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്ക് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. 50,000 രൂപയോ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാരെയോ ഹാജരാക്കണം. ഇതിലൊരാള്‍ കേരളത്തില്‍ ഉള്ള ആളായിരിക്കണം. ജാമ്യം നില്‍ക്കുന്ന വ്യക്തികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിക്കു വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.