തലസ്ഥാനത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

IMG_20230205_155618_(1200_x_628_pixel)

തിരുവനന്തപുരം: തലസ്ഥാനത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന. വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഇന്ന് രാവിലെ  ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം (SKAT) അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ വിസ്മയകാഴ്ച്ചയായി. പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.

വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!