നെയ്യാറ്റിൻകര: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.ഭാര്യ – ബീന മുരുകൻ, മക്കൾ – എം.ബി. ഗോകുൽ, എം.ബി. ഗായത്രി.
