തിരുവനന്തപുരം: ആയുർവേദ കോളേജിൽ മൂട്ടശല്യം രൂക്ഷമായതോടെ വാർഡുകൾ അടച്ചിട്ട് മരുന്ന് പ്രയോഗം തുടങ്ങി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ വാർഡുകൾ വീതം പത്തുദിവസത്തേക്ക് അടച്ചിട്ടാണ് മരുന്ന് പ്രയോഗിക്കുന്നത്. നേരത്തെ ഒരുദിവസം മാത്രമായിരുന്നു അടച്ചിരുന്നത്.
ഇതോടെ മൂട്ടയുടെ ശല്യം കുറയുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്തു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്. ഫെബ്രുവരിയിൽ രോഗികൾ കുറവായതിനാലാണ് ഇപ്പോൾ മൂട്ടയ്ക്ക് മരുന്ന് പ്രയോഗിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് സുനിൽ വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബറിൽ മരുന്ന് പ്രയോഗിച്ചെങ്കിലും വീണ്ടും വർദ്ധിച്ച സാഹചര്യത്തിലാണ് 10 ദിവസത്തേക്ക് അടച്ചിടുന്നത്