തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. ഡിസിസി നേതാക്കളടക്കം നൂറിലധികം അംഗങ്ങളാണ് പാര്‍ട്ടി വിടുന്നത്.നേരത്തെ വട്ടിയൂര്‍ക്കാവില്‍ വിമതയോഗം ചേര്‍ന്നവരാണ് രാജിവെയ്ക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജിക്കത്ത് കൈമാറി. കെ.പി.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പേര് ഒപ്പിട്ട രാജിക്കത്താണ് കൈമാറിയത്.
ആരോപണ വിധേയരെ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നണ് നേതാക്കള്‍ പറയുന്നത്. കെ.പി.സി.സി അംഗങ്ങളായ ഡി.സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതിലാണ് പ്രതിഷേധം. ഇവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും രാജിക്കത്തില്‍ ആവശ്യപ്പെടുന്നു.