സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് തട്ടിപ്പ്; രണ്ടു പേർ അറസ്റ്റിൽ

IMG_20230227_204517_(1200_x_628_pixel)

വെ​ള്ള​റ​ട: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേരെ വെള്ളറട പൊലീസ് പിടികൂടി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കു​റു​മ്പ​ല്ലൂരിൽ സന്തോഷ് എ​ന്ന സ​ജ​യ​കു​മാ​ര്‍(28), കു​ന്ന​ത്തു​കാ​ല്‍ പ​ന​യ​റ​ക്കോ​ണം ആ​ന്‍സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് പിടിയിലായത്.

വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയവയായിരുന്നു എന്ന് വെള്ളറട പൊലീസ് പറഞ്ഞു.

ഇത്തരത്തിൽ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവർക്ക് ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും.

ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular