കഴക്കൂട്ടം: കാട്ടായിക്കോണം ഗവൺമെന്റ് മോഡൽ യുപി സ്കൂളിൽ വിജിലൻസ് റെയ്ഡ്. പ്രധാന അദ്ധ്യാപകനായ നഹാസിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.
കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നോക്ക വിഭാഗക്കാർക്കുള്ള ഗ്രാൻഡ് തുടങ്ങിയവയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി മുൻപ് നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. നഹാസ് ഭാര്യ ഷീജയെ അദ്ധ്യാപക സംഘടനയുടെ സഹായത്താൽ കണിയാപുരം എഇഒ ആയി നിയമിക്കുകയായിരുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് നൽകും മുൻപ് ബാധ്യതകൾ നിലനിൽക്കെ ഭർത്താവിന്റെ പെൻഷൻ സാദ്ധ്യമാക്കുന്നതിന് വേണ്ടി എഇഒ ചട്ടവിരുദ്ധമായി ബാധ്യത രഹിതപത്രം തയ്യാറാക്കി കഴക്കൂട്ടം ട്രഷറിയിൽ നൽകിയെന്നാണ് പരാതിയിൽ പറയുന്നത്