നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. ആനാവൂര്‍ സ്വദേശി ഷിനോജാണ് സുഹൃത്തായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയശേഷം മുഖത്തടിച്ചത്.
പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാല്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം.
നാട്ടുകാര്‍ കൂടിയതോടെ ഷിനോജും സുഹൃത്തും കാറെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലും ഇടിച്ചു. ഒരു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.
വാഹനങ്ങളിലിടിച്ച ശേഷം പൊലീസ് ജീപ്പിലിടിച്ചാണ് കാര്‍ നിന്നത്. ഷിനോജിനെയും സൃഹൃത്തിനെയും പൊലീസ് സംഭവ സ്ഥലത്തുവച്ചു തന്നെ കസ്റ്റഡിയിലെടുത്തു.