തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ മണിക്കൂറുകൾകൊണ്ടു മാറ്റുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് ദിവസമായിട്ടും പലയിങ്ങളിലും കട്ടകൾ കൂട്ടിയിട്ടിരിക്കുകയാണ്.
വഞ്ചിയൂർ കോടതി, ചാല, നന്തൻകോട്, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പി.എം.ജി.-ലോ കോളേജ് റോഡ്, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ വളപ്പ് തുടങ്ങി പലയിടങ്ങളിലും കട്ടകൾ കൂട്ടിയിട്ടിട്ടുണ്ട്. കട്ടകൾ പുത്തരിക്കണ്ടം മൈതാനത്ത് ശേഖരിക്കുമെന്നാണ് വിശദീകരണം.