തിരുവനന്തപുരം: മണൽ മാഫിയയെക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറ്റിൻകര സ്വദേശി ഡാർലി അമ്മൂമ്മ(90) അന്തരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ കെയർ ഹോമിലായിരുന്നു അന്ത്യം.
നെയ്യാറ്റിൻകര ഓലത്താനിയിലെ മണൽമാഫിയയ്ക്കെതിരെ അടുത്തകാലം വരെ പോരാടിയിരുന്നു. മക്കളില്ല. ഭർത്താവ് നേരത്തേ മരിച്ചു.