അപകടത്തില്‍പ്പെട്ടയാളെ പരിചരിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍; സംഭവം നെടുമങ്ങാട് ജില്ല ആശുപത്രിയിൽ

IMG_20230315_171401_(1200_x_628_pixel)

നെടുമങ്ങാട് : നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സിക്കാൻ സെക്യൂരിറ്റി ജീവനക്കാരനും. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ ഒരു അപകടത്തിൽ പരിക്കേറ്റു ചികിത്സക്കെത്തിയ യുവാവിന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വച്ചു കെട്ടുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.

ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള മുറിയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ രോഗിയെ ചികിത്സിക്കുന്നത്. ഈ സമയം ഡോക്ടറോ ആശുപത്രിയിലെ മറ്റ് ജീവനക്കാരോ ഒന്നും അടുത്തില്ല. രോഗിയോടൊപ്പം വന്ന ഒരാൾ മുറിയിലുള്ളത് വീഡിയോയിൽ കാണാം.

നെടുമങ്ങാട് ജില്ല ആശുപത്രിയെ കുറിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ രോഗിയെ ചികിൽസിക്കുന്ന രംഗങ്ങൾ പുറത്തു വന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular