സ്റ്റാർട്ടാക്കുന്ന സമയത്ത് ബൈക്കിന് തീപിടിച്ചു

IMG_20230315_131917_(1200_x_628_pixel)

കോവളം : സ്റ്റാർട്ടാക്കുന്ന സമയത്ത് ബൈക്കിന് തീപിടിച്ചു. കമലേശ്വരം പയറ്റുകുപ്പ സ്വദേശി പ്രവീണിന്റെ ബൈക്കാണ് കത്തിനശിച്ചത്.കമലേശ്വരം ജങ്ഷനിലെ മെഡിക്കൽ സ്റ്റോറിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം.

മെഡിക്കൽ സ്റ്റോറിൽനിന്ന് സാധനം വാങ്ങിയ ശേഷം ബൈക്കിന്റെ സെൽഫ് സ്റ്റാർട്ടർ ഉപയോഗിച്ച്‌ സ്റ്റാർട്ടാക്കുന്ന സമയത്തുണ്ടായ തീപ്പൊരി പടർന്നു കത്തുകയായിരുന്നു. സമീപത്തുള്ളവർ പെട്ടെന്നുതന്നെ വെള്ളമൊഴിച്ചു തീയണച്ചതിനാൽ അപകടം ഒഴിവായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular