ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

IMG_20230327_222104_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറി. രാവിലെ 8.40-ന് തന്ത്രി തരണനല്ലൂർ സതീഷൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവത്തിനു മുന്നോടിയായി ഞായറാഴ്ച ബ്രഹ്മകലശാഭിഷേകവും തുടർന്ന് ക്ഷേത്രംസ്ഥാനിയുടെ സാന്നിധ്യത്തിൽ താന്ത്രികച്ചടങ്ങുകളും നടന്നു.

ഏപ്രിൽ മൂന്നിന് രാത്രി ശീവേലിയിൽ വലിയകാണിക്ക. ഉത്സവദിവസങ്ങളിൽ രാത്രി 8.30-ന് വിവിധ വാഹനങ്ങളിൽ ഉത്സവശീവേലി നടക്കും. കിഴക്കേനടയിലെ നാടകശാല മുഖപ്പിൽ ദിവസവും രാത്രി 10-ന് കഥകളിയും തുലാഭാര മണ്ഡപത്തിൽ വൈകീട്ട് ക്ഷേത്രകലകളും അരങ്ങേറും.ഏപ്രിൽ നാലിനാണ് പള്ളിവേട്ട. അഞ്ചിന് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!