അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ

IMG_20230331_163354_(1200_x_628_pixel)

മീനാങ്കൽ:വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പഠന സാഹചര്യങ്ങളൊരുക്കി മീനാങ്കൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂൾ. പുതിയ ഹൈടെക് ക്ലാസ് മുറികളും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും ഒരുക്കിയതിലൂടെ മികച്ച പഠനാന്തരീക്ഷമാണ് സ്‌കൂൾ കൈവരിച്ചിരിക്കുന്നത്.

ഹൈടെക് ക്ലാസ് മുറികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായും നിർമിച്ചു. ജില്ലാ പഞ്ചായത്ത് നിർമിച്ച ആറ് ഹൈടെക് ക്ലാസുകളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ നിർവഹിച്ചു.

എൽ.പി, യു.പി വിദ്യാർഥികൾക്കായി നിർമിച്ച കംപ്യൂട്ടർ ലാബും റീഡിംഗ് റൂമും തുടർന്ന് നടന്ന പൊതുസമ്മേളനവും ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിൽ അഞ്ഞൂറ്റമ്പതോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 125 കുട്ടികൾ ഗോത്രമേഖലയിൽ നിന്നും എത്തുന്നവരാണ്. 62 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം എന്നിവയുടെ നിർമാണത്തിനായി 10 ലക്ഷം രൂപയാണ് ചെലവായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular