Search
Close this search box.

സാമൂഹ്യവിരുദ്ധര്‍ കുളത്തിൽ വിഷം കലക്കി; മീനുകൾ ചത്തുപൊങ്ങി

IMG_20230404_110716_(1200_x_628_pixel)

വെഞ്ഞാറമൂട്:കുളത്തിൽ വിഷം കലക്കിയതിനെത്തുടർന്ന് മീനുകൾ ചത്തുപൊങ്ങി. ആലിയാട് വിളയ്ക്കാട് ആശാ ഭവനിൽ ഗീതാകുമാരി,മകൻ നന്ദൻ എന്നിവരുടെ മത്സ്യക്കുളത്തിലാണ് സമൂഹവിരുദ്ധർ വിഷം കലക്കിയത്.

വിളവെടുക്കാറായ നൂറുകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മൂന്ന് വർഷം മുൻപാണ് സ്വയംതൊഴിലിന്റെ ഭാഗമായി വായ്പയെടുത്ത് വീടിന്റെ സമീപത്തെ പറമ്പിൽ മത്സ്യക്കൃഷി ആരംഭിച്ചത്.

മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ ഫിഷറീസ് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് കുളത്തിൽ വിഷം കലക്കിയതായി മനസിലാക്കിയത്.പതിനഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!