Search
Close this search box.

അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു

IMG_20230331_102257_(1200_x_628_pixel)

തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. അലി അക്ബർ (56) ആണ് മരിച്ചത്.

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം തീ കൊളിത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അലി അക്ബര്‍.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അരുവിക്കര അഴീക്കോട് വളപെട്ടിയിലായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. ഭാര്യ മുംതാസിന്‍റെ അമ്മ 65 വയസുള്ള സഹീറയെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്.

നെടുമങ്ങാട് ഗവ.ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മുംതാസിനും തൊട്ടുപിന്നാലെ വെട്ടേറ്റു. മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!