വയോധികരെ റോഡ് കടക്കാൻ സഹായിച്ച് മാല പൊട്ടിക്കും; പ്രതി പിടിയിൽ

IMG_20230409_121512_(1200_x_628_pixel)

തിരുവനന്തപുരം:കാൽനടയാത്രക്കാരായ വയോധികരെ റോഡ് കടക്കാൻ സഹായിക്കാം എന്നു പറഞ്ഞ് അടുത്തുകൂടിയ ശേഷം മാല പൊട്ടിക്കുന്ന മോഷ്ടാവ് പിടിയിൽ.

ഇരുപതോളം പിടിച്ചുപറി കേസുകളിൽ പ്രതിയായ കൊല്ലം ഏഴുകോൺ ചീരൻകാവ് സ്വദേശി ഇരുട്ട് രാജീവ് (42)നെ ആണ് ഫോർട്ട് പൊലീസ് പിടികൂടിയത്.

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം കാൽനടയാത്രക്കാരനായ പേരൂർക്കട സ്വദേശി റിട്ട. അധ്യാപകൻ സോമശേഖരൻ നായരുടെ (84) മൂന്നര പവന്റെ സ്വർണമാലയും ലോക്കറ്റും പിടിച്ചു പറിച്ചു കടന്ന പ്രതിയെ കൊല്ലത്തെ വീട്ടിൽ നിന്നു പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular