വെഞ്ഞാറമൂട് : കാർ ഇരുമ്പുതൂണിലിടിച്ച് രണ്ടുപേർക്കു പരിക്ക്. വാമനപുരം ചരുവിള പുത്തൻവീട്ടിൽ രമേശൻ(50), കാവറ ചായക്കുഴി കുഴിവിള വീട്ടിൽ സുജാകുമാരി(45) എന്നിവർക്കാണ് പരിക്കേറ്റത്.നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് എം.സി. റോഡിൽ ആലന്തറയിൽവെച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വാമനപുരം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണംവിട്ട കാർ, കെ.എസ്.ടി.പി. അധികൃതർ സോളാർ പാനൽ സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണിലിടിക്കുകയായിരുന്നു.