തിരുവനന്തപുരം : നഗരസഭയുടെ ഓട നിർമ്മാണത്തിലുള്ള പിഴവ് കാരണം എൺപതിലേറെ പ്രായമുള്ള വയോധികരുടെ വീട്ടിൽ മലിനജലവും മഴവെള്ളവും കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ മഴവെള്ളം ഒഴുകി പോകാൻ എത്രയും വേഗം സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മഴവെള്ളം ഒഴുകിപോകാൻ പ്രസ്തുത വസ്തുവിൽ തന്നെ ആവശ്യമായ സൗകര്യം ഒരുക്കി അമൃത്പദ്ധതിയുടെ ഓടയുമായി ബന്ധപ്പെടുത്തി പരാതിക്ക് പരിഹാരം കാണാമെന്ന് നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ മലിനജലവും കെട്ടികിടക്കുന്നതിനാൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വീകരിച്ച നടപടികൾ മേയ് 15 നകം കമ്മീഷനെ അറിയിക്കണം. കരമന കാലടി മുദ്രാനഗറിൽ റ്റി. സി. കൃഷ്ണരാജ് സമർപ്പിച്ച പരാതിയിലാണ് നടപടി.