അമരവിളയിൽ രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണവുമായി എത്തിയ യു​വാവിനെ എ​ക്സൈസ് അറസ്റ്റ് ചെയ്തു

IMG-20230505-WA0000

പാ​റ​ശാ​ല: രേ​ഖ​ക​ളി​ല്ലാതെ കടത്തിക്കൊണ്ട് വന്ന 20 ല​ക്ഷം രൂ​പ​യു​മാ​യി യു​വാവിനെ എ​ക്സൈസ് അറസ്റ്റ് ചെയ്തു. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ല്‍ മ​ണ​ലൂ​ര്‍ മേ​ല ക​ണ്ണി​ശേ​രി​വീ​ട്ടി​ല്‍ രാ​ജ പ്ര​വീ​ണ്‍ കു​മാ​ര്‍ (24) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ ദിവസം രാ​വി​ലെ എ​ട്ടി​ന് കൊ​റ്റാ​മ​ത്ത് അ​മ​ര​വി​ള എ​ക്സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
രേ​ഖ​ക​ളി​ല്ലാ​തെ ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വോ​ള്‍​വോ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ ബാ​ഗി​ല്‍ നി​ന്നു​മാ​ണ് പ​ണം കണ്ടെടുത്തത്. തി​രു​വ​ന​ന്ത​പു​രത്തുള്ള ഒരു സ്വ​കാ​ര്യ വ്യ​ക്തി​ക്ക് വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ​പ​ണം എ​ന്നാണ്
യു​വാ​വ് എ​ക്സൈ​സി​നോ​ട് പറഞ്ഞത്. ​എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ജ്,അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​നോ​യ്, മ​ധു,വി​ജ​യ​കു​മാ​ര്‍,സി​ഇ​ഓ​മാ​രാ​യ നി​ശാ​ന്ത്, രാ​ജേ​ഷ്, അ​രു​ണ്‍ ​എന്നിവർ അടങ്ങിയ സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular