വിഴിഞ്ഞം: തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ ശക്തമായി പ്രതിഷേധം. ടോൾ തുടങ്ങിയശേഷം ഇത് അഞ്ചാം തവണയാണ് വർദ്ധനവ് ഉണ്ടാകുന്നത്.
അപകടങ്ങൾ കുറയ്‌ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ട്രോൾ വർദ്ധിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
നാഷണൽ ഹൈവേ അതോറിട്ടി ക്രമവിരുദ്ധമായി നടത്തുന്ന ട്രോൾ വർദ്ധനവിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്ന സ്ഥിതിയാണെന്നും നിരക്ക് കുറച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എം. വിൻസെന്റ് എം.എൽ.എയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ കെ.വി. അഭിലാഷും പറഞ്ഞു.