കഴക്കൂട്ടം: മംഗലപുരത്ത് ഗൃഹനാഥനെ വീടിനു മുന്നില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗര്‍ ചോതിയില്‍ രാജു (62) വിനെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടത്.
വീടിനോടുചേര്‍ന്ന കടയ്ക്കു മുന്നില്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റും മൃതദേഹത്തിനു ചുറ്റും കത്തിയ നിലയിലാണ്.