വെള്ളറട: ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ.കുടപ്പനമൂടിനു സമീപം കണ്ണന്നൂരിൽ നിന്നാണ് മോഷ്ടിച്ച ബൈക്കുമായി ലഹരിക്കടിമയായ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടിയത്. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടയിലാണ് വെള്ളറട പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തി ഇരുവരെയും പിടികൂടി. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടിൽ അഭിനവ് (18), കുടപ്പനമൂട് കണ്ണന്നൂർ ആശ ഭവനിൽ അഭിൻ റോയി (18) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് ബാലരാമപുരത്തുനിന്നു മോഷ്ടിച്ച ഒരു ബൈക്ക് കണ്ടെടുത്തു. തേക്കുപാറ സ്വദേശി സുരേന്ദ്രന്റെ ബൈക്ക് മോഷ്ടിച്ച് ബാലരാമപുരത്ത് ഉപേക്ഷിച്ചശേഷം അവിടെ നിന്നു മോഷ്ടിച്ചതാണ് കണ്ടെടുത്ത ബൈക്ക്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ ഇരുവരും. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.