Search
Close this search box.

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍

IMG-20230515-WA0005

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ട്യൂഷൻ അധ്യാപികയെ പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന് പരാതിയിലാണ് അറസ്റ്റ്.തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ട്യൂഷന്‍ അധ്യാപികയെ അറസ്റ്റ് ചെയ്തത്.

ട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ഇവര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍ നിന്നാണ് ട്യൂഷൻ അധ്യാപികയെയും കുട്ടിയെയും കണ്ടെത്തിയത്. ഇവർ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.

ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പിടികൂടിയത്.   അറസ്റ്റ് ചെയ്തവരെ തിരുവനന്തപുരത്ത് എത്തിച്ചു.അതേസമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്‍റെ ഒപ്പം വന്നതാണെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞതായാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!