Search
Close this search box.

ലോകകപ്പ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നാലു സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവും

IMG_20230627_225126_(1200_x_628_pixel)

തിരുവനന്തപുരം: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നാലു സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവും. ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്.

സെപ്റ്റംബര്‍ 29 മതുല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.

യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായി ഒക്ടോബര്‍ മൂന്നിന് ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഇന്ത്യക്ക് പുറമെ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനും ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരത്തിനും കാര്യവട്ടം വേദിയാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!