Search
Close this search box.

തക്കാളിക്ക് ‘തീപിടിച്ച’ വില; സെഞ്ച്വറി കടന്നു

IMG_20230628_135109_(1200_x_628_pixel)

തിരുവനന്തപുരം:  തക്കാളിയുടെ വില കുത്തനെ ഉയർന്നു. ഇന്നലെ പ്രാദേശിക മാർക്കറ്റിൽ 100 രൂപയാണ് വില. രണ്ടാഴ്ച മുമ്പാണ് തക്കാളി വില ഉയർന്നു തുടങ്ങിയത്.ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ടെങ്കിലും തക്കാളി വിലയാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.

12 രൂപയുണ്ടായിരുന്ന തക്കാളിക്ക് ദിനംപ്രതിയെന്നോണമാണ് വില ഉയരുന്നത്. മൂന്ന് ദിവസം മുമ്പ് 80 രൂപയായിരുന്നു വില. ഇതര സംസ്ഥാനത്തെ മഴയാണ് പ്രധാന പ്രശ്നം. കനത്ത മഴയാണ് തമിഴ്‌നാട്ടിൽ. ഉത്പാദനം കുറഞ്ഞതും വില വർധനക്കിടയാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!