‘കോടിക്ക് ‘ കരുതൽ നൽകി തമ്പാനൂര്‍ പൊലീസ്…..!

IMG_20230630_091643_(1200_x_628_pixel)

തിരുവനന്തപുരം: സർ, മുജേ ബചാവോ… പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പേടിച്ചോടി  തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. ആദ്യം കാര്യം എന്താണെന്ന് അറിയാതെ പൊലീസുകാര്‍ ആദ്യമൊന്ന് കുഴങ്ങി. പിന്നെ ബിർഷു സമാധാനിപ്പിച്ച് കാര്യങ്ങള്‍ തിരക്കി. ഇതോടെ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നൽകി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു ബിര്‍ഷുവിന്‍റെ കൈയിൽ ഉണ്ടായിരുന്നത്.

ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്‍റെ ആവശ്യമെന്ന് പൊലീസ് പറഞ്ഞു.

ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കും വരെ ബിർഷുവിനെ സ്റ്റേഷനിൽ തന്നെ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകിയും സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular