തിരുവനന്തപുരം: മൃഗശാലയിൽ നിന്നു ചാടി രക്ഷപ്പെട്ടു പുറത്ത് കറങ്ങി നടക്കുന്നതിനിടയിൽ വീണ്ടും കാണാതായ ഹനുമാൻ കുരങ്ങിനെ ലെനിൽ നഗറിൽ കണ്ടെത്തി.
ഇന്നലെയാണ് കുരങ്ങിനെ വീണ്ടും കണ്ടെത്തിയത്. ജീവനക്കാർ ഭക്ഷണവും വെള്ളം എത്തിച്ചു നൽകിയതായും നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.
അധികൃത അനാസ്ഥയിൽ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി രക്ഷപ്പെട്ടു ഏകദേശം ഒരു മാസം പൂർത്തിയാകുകയാണ്. കുരങ്ങിനെ പിടികൂടില്ലെന്നു നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.