ഗായികയാക്കാമെന്ന് വാഗ്ദാനം നൽകി, കാഴ്‌ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

വലിയതുറ :കാഴ്ചപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. കോട്ടയം കൂട്ടിക്കൽ ഏന്തയാർ കരയിൽ കല്ലുപുരയ്ക്കൽ ജീമോനെയാണ് (42) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പാടുന്ന പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്

വിഡിയോ ചിത്രീകരണത്തിനെന്നു പറഞ്ഞ് ചെറായിയിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ജീമോൻ ഹോട്ടൽ മുറിയിൽവച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വലിയതുറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചും ഇയാൾ കുട്ടിയെ ശാരീരിക പീഡനത്തിനിരയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വലിയതുറ പോലീസും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!