തിരുവനന്തപുരം: പള്ളിത്തുറയിൽ വൻ ലഹരി വേട്ടയിൽ നൂറുകിലോ കഞ്ചാവും അരക്കിലോ എം ഡി എം എയും പിടികൂടി.
കാറിൽക്കൊണ്ടുവന്ന കഞ്ചാവും വീട്ടിൽ സൂക്ഷിച്ചിരുന്ന എം ഡി എം എയുമാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത്.
സംഭവത്തിൽ തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.