തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിനുള്ളിൽ അകപ്പെട്ട മഹാരാജനെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം മണിക്കൂർ പിന്നിടുന്നു. മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ഉറവയുള്ളതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയാണ് നടപടികൾ ദുഷ്കരമാക്കുന്നത്.
കൊല്ലത്ത് നിന്ന് കിണർ പണി തൊഴിലാളികളെ എത്തിച്ച് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത തടി പലകകൾ സ്ഥാപിച്ച തടഞ്ഞതിനുശേഷം വെള്ളം പമ്പ് ചെയ്തു കളയുന്ന തടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അഗ്നിശമനാ സേനയുടെ തീരുമാനം.
ഇന്നലെ രാവിലെ 9 മണിക്കാണ് കിണർ പണിക്കിടെ മണ്ണിടിഞ്ഞ് തമിഴനാട് സ്വദേശി മഹാരാജൻ അപകടത്തിൽ പെട്ടത്. ഫയർഫോഴ്സ്, പൊലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്