Search
Close this search box.

അക്ഷരം പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാം

IMG_20230729_235308_(1200_x_628_pixel)

തിരുവനന്തപുരം: ജില്ലയിലെ ഗോത്രവര്‍ഗ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് 34 സാമൂഹിക പഠന മുറികള്‍ തുറന്നുനല്‍കാന്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രോജക്ട് അക്ഷരം പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങള്‍ സംഭാവന ചെയ്യാം.

വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പഠനമുറികളില്‍ ചെറു ലൈബ്രറികള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങളില്‍ നിന്നും പുസ്തങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നത്.

പുസ്തകങ്ങള്‍ സമാഹരിക്കുന്നതിനായി ‘അക്ഷരം – Bookathon’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധയിടങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ ആഗസ്റ്റ് 20 വരെ പുസ്തകങ്ങള്‍ നല്‍കാം. തിരുവനന്തപുരം കളക്ട്രേറ്റ്, മ്യൂസിയം, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, ടെക്നോപാർക്ക്, കാര്യവട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട്, തൈക്കാട് ഗവൺമെൻറ് കോളേജുകൾ, പാളയം യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, വഴുതക്കാട് വിമൻസ് കോളേജ്, തൈക്കാട് കോളേജ് ഫോർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ, കാഞ്ഞിരംകുളം ആർട്സ് ആൻഡ് സയൻസ് കോളേജ്, നെയ്യാറ്റിൻകര ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ കളക്ഷൻ പോയിന്റുകളിൽ പുസ്തകങ്ങൾ ഏൽപ്പിക്കാം. തപാൽ വഴിയും പുസ്തകങ്ങൾ അയക്കാം. വിലാസം: കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, കുടപ്പനക്കുന്ന്, തിരുവനന്തപുരം 6 9 5 0 4 3, ഫോൺ 8075113723, 9645947934

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!