ആറ്റിങ്ങൽ : പണം തട്ടിപ്പ് നടത്തി ഒളിവിൽ പോയ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. ആറ്റിങ്ങൽ പാട്ടിക്ക വിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചു വന്ന ചേർത്തല നാഗം കുളങ്ങര നീലാട്ട് ഹൗസിൽ ആദി സൂര്യ നാരായണ വർമ്മ എന്ന് വിളിക്കുന്ന സുമേഷ്( 34)കിളിമാനൂർ കുന്നുമ്മൽ ഗുരുമന്ദിരത്തിന് സമീപം അരുൺ നിവാസിൽ അരുൺകുമാർ( 25) എന്നിവരെയാണ് മൈസൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന രണ്ട് ജുവലറികളിൽ നിന്നും പല വ്യക്തികളിൽ നിന്നുമായി ഒരു കോടിയോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. ഒരു ജുവലറിയിൽ നിന്ന് ഗഡുക്കളായി പണം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങളുടെ ആഭരങ്ങളാണ് തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്