തിരുവനന്തപുരം: ക്ഷേത്രവളപ്പിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ (42) ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 30നാണ് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം സംഭവം നടന്നത്. പുളിങ്കോട് ‘അരുണോദയ’ത്തിൽ ആദിശേഖർ (15) ആണ് മരിച്ചത്.