Search
Close this search box.

യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം ; 2 പേർ അറസ്റ്റിൽ

IMG_20230913_194432_(1200_x_628_pixel)

പാലോട്: കുണ്ടാളംകുഴി അഭിനിലയത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളി ജെ.എസ്. സുഭാഷ്കുമാർ(48) വാടക കെട്ടിടത്തിൽ നിന്ന് റോഡിലേക്ക് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.

ഇതുമായി ബന്ധപ്പെട്ടു ലോറി ഡ്രൈവർ എറണാകുളം മുളന്തുരുത്തി പുത്തൻപുരയിൽ വീട്ടിൽ ബിജു(44), ജെസിബി ഡ്രൈവർ കുന്നത്തുകാൽ ചെറിയകൊല്ല കീഴെ ഉണ്ടൻകോട് വീട്ടിൽ സബിൻ സെൽവാരിയോസ്(22) എന്നിവരെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു.

തർക്കത്തിനിടെ ബിജു സുഭാഷിനെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് അറയിച്ചു. പ്രതികൾ രണ്ടുപേരും ഒരുമിച്ചു വേറൊരു വാടകവീട്ടിൽ കഴിയുന്നവരാണ്.

സുഭാഷ്കുമാറും പ്രതികളും മിക്ക ദിവസവും ഒരുമിച്ചു മദ്യപിച്ചിരുന്നതായും എന്നാൽ പണം ഇടപാട് സംബന്ധിച്ച വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറ‍ഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!