Search
Close this search box.

തിരുവനന്തപുരത്തു നിന്ന് ബാംഗളൂരുവിലേക്ക് സ്‌പൈസ് ജെറ്റ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

IMG_20231006_185124_(1200_x_628_pixel)

തിരുവനന്തപുരം: ബാംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് സ്‌പൈസ് ജെറ്റ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ 2 സർവീസുകളാണ് പുതുതായി തുടങ്ങുന്നത്.

നിലവിൽ സ്‌പൈസ് ജെറ്റിന് തിരുവനന്തപുരം-ബാംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ് ആണുള്ളത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സർവീസുകൾ.

രാവിലെ 05:50ന് ബാംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 07:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 08:05ന് പുറപ്പെട്ട് 09:40ന് ബാംഗളൂരുവിലെത്തും. ശനിയാഴ്ചകളിൽ രാത്രി 10:15ന് തിരുവനന്തപുരത്തെത്തി 10:35ന് തിരിച്ചുപോകും. ഈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് ദിവസേന 4 സർവീസുകൾ നടത്തുന്നുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!