നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്.