സ്മാർട്ടായി കുഴിന്തിക്കോണം അങ്കണവാടി

IMG_20231028_173014_(1200_x_628_pixel)

നെടുമങ്ങാട്: നഗരസഭയിലെ നവീകരിച്ച കുഴിന്തിക്കോണം അങ്കണവാടി മന്ദിരത്തിന്റെയും സ്മാർട്ട് അങ്കണവാടിയുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സി. എസ് ശ്രീജ നിർവഹിച്ചു.

കുട്ടികൾക്ക് ഉത്സാഹത്തോടെ പഠിക്കാനും കളിക്കാനുമുള്ള ഇടങ്ങളായി അങ്കണവാടികളെ മാറ്റുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 25 അങ്കണവാടികളാണ് ഈ വർഷം നഗരസഭ സ്മാർട്ടാക്കുന്നത്. കഴിഞ്ഞ വാർഷിക പദ്ധതി വഴി അഞ്ച് അങ്കണവാടികളാണ് സ്മാർട്ടായത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്തകുമാരി, മറ്റ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിദ്യ.എസ്, അങ്കണവാടി ജീവനക്കാർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular