വര്‍ക്കല:വര്‍ക്കല നിയോജക മണ്ഡലത്തിൽ കേരള നോളെജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തിലുള്ള തൊഴിൽമേള നാളെ(ഒക്ടോബർ 29).
വര്‍ക്കല ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 8.30 ന് തൊഴില്‍മേള വി.ജോയ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.
തൊഴില്‍ മേളയില്‍ 160 ൽ അധികം തസ്തികകളിലേക്ക് അഭിമുഖങ്ങള്‍ നടക്കും. നിലവില്‍ 2500 ൽ അധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോർട്ട് ചെയ്തത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവർ നോളെജ് മിഷന് വെബ് സൈറ്റായ ഡിഡബ്ല്യൂഎംഎസ്(DWMS) വഴി രജിസ്റ്റര്‍ ചെയ്യണം.
കുടുംബശ്രീ ജില്ലാമിഷന്, ഐ.സി.ടി അക്കാദമി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.