തിരുവനന്തപുരം: വെട്ടുകാട് തിരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് നവംബർ 17ന് ഉച്ചയ്ക്കുശേഷം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കാണ് അവധി. കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജ് പരിധിയിലുൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻനിശ്ചിയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

