Search
Close this search box.

കെഎസ്ആർടിസി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

IMG_20231122_230832_(1200_x_628_pixel)

വിളപ്പിൽശാല: കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം.

ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും സുഹൃത്തിനേയും ലൈംഗിക ഉദ്ദേശത്തോടെ കടന്ന് പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉടനടി കേസെടുത്ത വിളപ്പിൽശാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!