തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.