നാലും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച 88കാരൻ അറസ്റ്റിൽ

IMG-20230516-WA0108

വർക്കല: ആയിരൂരിൽ എൽ.കെ.ജി യിലും രണ്ടാം ക്ലാസിലും പഠിക്കുന്ന നാല്, ഏഴ് വയസുള്ള സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധൻ അറസ്റ്റിൽ.

പാളയംകുന്ന് സ്വദേശി 88 വയസുള്ള വാസുദേവൻ ആണ് അറസ്റ്റിലായത്. അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സഹോദരിമാരായ പെൺകുട്ടികളെ ഇവരുടെ വീട്ടിൽ വച്ചാണ് വാസുദേവൻ ഉപദ്രവിച്ചത്. പെൺകുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മൂത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇളയ കുട്ടിയെയും ഇയാൾ ഉപദ്രവിക്കുകയായിരുന്നു.

സ്കൂളിൽ വിഷാദത്തിൽ ഇരുന്ന കുട്ടിയോട് ടീച്ചർ കാര്യങ്ങൾ തിരക്കിയ ശേഷം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ കൗണ്സിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പോലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular