തിരുവല്ലം: പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ്,ഭർതൃമാതാവ് എന്നിവരെ പ്രതികളാക്കിയതായി തിരുവല്ലം പൊലീസ്.
വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ –സുൽഫത്ത് ദബതിമാരുടെ മകൾ ഷഹ്‌ന (23)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചൊവ്വ വൈകിട്ട് സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവ് കാട്ടാക്കട സ്വദേശി നൗഫൽ(27), ഭർതൃമാതാവ് സുനിത(47) എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന തിരുവല്ലം പൊലീസ് അറിയിച്ചു.
പ്രതികൾ ഇപ്പോൾ ഒളിവിലാണ്.ഇവർക്കായി അന്വേഷണം ഊർജിതമെന്നും എസ്എച്ച്ഒ അറിയിച്ചു.
 
								 
															 
															 
															









