Search
Close this search box.

ആനയറ വേൾഡ് മാർക്കറ്റിലെ കൊലപാതകം; പ്രതിക്ക് 5 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

IMG_20240106_162658_(1200_x_628_pixel)

തിരുവനന്തപുരം: ആനയറ വേൾഡ് മാർക്കറ്റിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്ന പത്തനാപുരം താലൂക്കിൽ വിളക്കുടി പഞ്ചായത്തിൽ മഞ്ഞമൻകാല രതീഭവനിൽ മുരളീധരൻ പിള്ള മകൻ രതീഷിനെ (35) കുത്തി കൊലപ്പെടുത്തിയ കേസ്സിൽ കഠിനംകുളം ചാന്നാങ്കര പള്ളിനട എ.കെ.ഹൗസിൽ അബ്ദുൽ വാഹിദ് മകൻ സഫീറിനെ(29) കുറ്റകരമായ നരഹത്യക്ക് 5 വർഷം കഠിനതടവിനും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട രതീഷിൻ്റെ ഭാര്യ സന്ധ്യക്കും രതീഷിൻ്റെ മക്കളായ കൃഷ്ണപ്രിയ (11) കൃഷ്ണജിത്ത് (7) എന്നിവർക്കും കൂടാതെ ലീഗൽ സർവ്വീസ് അതോരിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

09-06-2016 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി സഫീറും, കൊല്ലപ്പെട്ട രതീഷും ആനയറ വേൾഡ് മാർക്കറ്റിനകത്തെ പച്ചക്കറിക്കടയിലെ ജീവനക്കാരായിരുന്നു. കൃത്യദിവസം വൈകുന്നേരം 6 മണിയോടു കൂടി പച്ചക്കറിക്കടയ്ക്ക് അകത്ത് സഫീറിനെ രതീഷ് ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിലുള്ള വിരോധം കൊണ്ട് കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രതീഷിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

സംഭവസമയം കടയിൽ പച്ചക്കറി വാങ്ങാൻ വന്നവരരായിരുന്നു കേസ്സിലെ ദൃക്സാക്ഷികൾ.കുത്തേറ്റ രതീഷിനെ സഹജീവനക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സയിലിരിക്കെ മരണപ്പെടുകുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ: എം.സലാഹുദീൻ, എ.ആർ.ഷാജി എന്നിവർ ഹാജരായി.21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 25 രേഖകളും 13 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!