Search
Close this search box.

തിരുവനന്തപുരത്ത് വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്വർണം കണ്ടെത്തി

IMG_20231231_191933_(1200_x_628_pixel)

തിരുവനന്തപുരം : അബുദാബിയിൽനിന്ന് തിരുവനന്തപുരത്ത് ഇറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്വർണം കണ്ടെത്തി.

86 ലക്ഷം രൂപ വില വരുന്നതും ഒരു കിലോ 373.42 ഗ്രാം തൂക്കമുള്ളതുമായ കുഴമ്പുരൂപത്തിലുള്ള സ്വർണമാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് കണ്ടെടുത്തത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ എത്തിയ വിമാനത്തിൽനിന്നായിരുന്നു സ്വർണം കണ്ടെടുത്തത്. കറുത്ത നിറത്തിലുള്ള പേപ്പർകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ശൗചാലയത്തിൽ സ്വർണം ഉപേക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.ആളെ കണ്ടെത്താനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!